
അക്ഷമയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂര്‍ ആയി... ഇനി എങ്ങാനും നേരത്തെ വന്നാലോ എന്ന കരുതി എട്ടു മണിക്ക് വന്നിരിക്കാന്‍ തുടങ്ങിയതാ... ഓ... സമയം ഒന്‍പതു കഴിഞ്ഞു .... കാണുന്നവരൊക്കെ ചോദിക്കുന്നു... "രാജീവ് എന്താ ഇവിടെ ഇരിക്കുന്നെ ... വെയിലും കൊണ്ടു...." മറുപടി പറഞ്ഞു മടുത്തു.... ഹൊ ഈ പ്രണയത്തിന്‍റെ ഒരു കാര്യം.. കണ്ടാല്‍ മിണ്ടാന്‍ വയ്യ.. കണ്ടില്ലേല്‍ കാണാതിരിക്കാനുംവയ്യ .. ദൈവമേ സുരേഷ് വരുന്നു... അവന് അറിയാം ഞാന്‍ എന്തിനാ ഇവിടെ ഇരിക്കുന്നെ എന്ന്... മാറാനും വയ്യ... ഒളിക്കാനും സ്ഥലമില്ല... ഇനി രക്ഷയില്ല അവന്‍ കണ്ടു... "ഹാ.. രാജിവോ.. നീ എന്താടാ ഈ വെയിലത്ത് ഇരിക്കുന്നെ? .. ഓ.. മറ്റേ കക്ഷിയെ കാത്തിരിക്കുകയാവും അല്ലെ?." വല്ല പുരോഗതിയും ഉണ്ടോടെ..?? " ഓ.. ഉണ്ട്... ഒരു 50 %" .. ആറു മാസമായല്ലോ നീ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്.. ഇതു വരെ പകുതിയേ എത്തിയുള്ളൂ..ഓഹ്..... എനാലും പകുതി അണഞ്ഞല്ലോ ഇനി പകുതി കൂടി അല്ലെ ഉള്ളോ അത് പെട്ടനാകും... " "അതല്ലടാ.. സുരേഷ് എന്‍റെ ഭാഗം ഓക്കേ പക്ഷെ അവളുടെ സൈഡ് അനങ്ങിയിട്ടില്ല...". "എന്നിട്ട് വീണ്ടും അവളുടെ പിന്നാലെ നടക്കുകയാണോ നീ... നിനക്കെന്തിന്ടെ രാജീവ്..." സുരേഷ്... ടെ ദാ അവള്‍ വരുന്നു..." " നീ ഇന്നെങ്കിലും അവളോട് പറയണം.. അല്ലങ്കില്‍ ഞാന്‍ പറഞ്ഞോളാം"" അയ്യോ വേണ്ട ഞാന്‍ പറഞ്ഞോളാം... അവള്‍ അടുത്ത് വന്നു... അവള്‍ ഒന്നു ചിരിച്ചു... രാജീവ് ചിരിക്കാന്‍ കൂടി മാറന്നു പോയി.. അവള്‍ കടന്നു പോയി.. അത കണ്ടു അന്തം വിട്ടു സുരേഷും... "ദാ അവള്‍ പോയി.." "ഉം ഞാന്‍ കണ്ടു..." ഇനിയും എത്ര നാള്‍ ഈ ചിരിയും കാത്തു അവന്‍ അവിടെ തന്നെ വെയിലേറ്റു നില്‍ക്കും...
No comments:
Post a Comment