Welcome to My Nelpaadam
Tuesday, November 24, 2009
ഉണര്‍വ്വ്
എന്നെ അറിയാതെ ഒന്നും പറയാതെ എന്തിനായി വന്നീടുന്നൂ...
ആരും കാണാത്ത തീരത്ത് നീയൊരു കൂടൊന്നു കൂട്ടീടാമോ..
മറ്റാരും കാണാതെ ഞാനൊന്ന് വന്നിട്ട് നിന്നോട് ചേര്‍ന്നിരിക്കാം
കല്‍്ബിനുള്ളിലെ മാന്തളിര്‍ പൂന്തോപ് എങ്ങും പൂത്തിടുന്നു..
കൂട്ടിനുള്ളിലെ മൂവര്‍ണപൈങ്കിളി ഇന്നിതാ പാടിടുന്നൂ..
വാടിപോയൊരു സ്നേഹത്തിന്‍ പൂവാടി പൂത്തു തളിര്‍ത്തിടുന്നൂ..
ഇന്നതിന്‍ സൌരഭ്യം എങ്ങും പരത്തി എന്നില്‍ നിറഞീടുന്നൂ ..
മഴവില്ലിന്‍ വര്‍ണങ്ങള്‍ ഒക്കെയും ചാലിച്ചു ഞാന്‍ ചിത്രം വരച്ചീടുന്നൂ...
മൂവന്തി നേരത്തെ ശോഭാപോലെയത് മിന്നിതിളങീടുന്നൂ...
മാഞ്ഞു പോകുമീ മാരിവില്ലിതിന്‍ശോഭയോക്കെയും
മായാതെ കാക്കുവാന്‍ കഴിയുകില്ലയോ ഇനിയുള്ള നാളില്‍ ....
തെന്നല്‍
കണ്ണിലെ കണ്ണായി നീ കാത്തു വച്ചീടണേ...
Saturday, November 14, 2009
My thoughts
Lets swing holding the twine of rain…
Where you were to make me cry…?
If I won’t you find years will be in vain..
Let the dark clouds our chamber…
There … the spire of love
Find a way to clamber..
I am staying in the low
If I am not the one to liken you..
Who are the one to lighten thou..?
I taste the saline of tears…
Need not to last in years…
ഒരു കൊലപാതക കഥ
അന്ന് രാത്രി പതിവുപോലെ എല്ലാം ഉറങ്ങാന്‍ കിടന്നു പക്ഷെ അതിനുമുന്‍പെ ... ആയ്ധങ്ങള്‍ ഒക്കെ തയ്യാറാക്കി... ഉറങ്ങാതെ കിടന്നു....
ഒരു സംശയം... അവന്‍ വരുന്നുണ്ടോ... അതെ വരുനുണ്ട്... റെഡി ആയി നിന്നു... പെട്ടന്ന് ഞാന്‍ ലൈറ്റ് ഇട്ടു.. ചുമരിലൂടെ ഇറങ്ങിവന്നിരുന്ന അവനെ ഒരു അടി.. രക്തം ചുമരില്‍ പതിഞ്ഞു.... അതോടെ എല്ലാം തീര്നു... കൂടെ ഉണ്ടായിരുന്നവരെയും... ഒന്നൊന്നായി കൊന്നൊടുക്കി.... സമദാനത്തോടെ ഇനി ഉറങ്ങാം..... മൂട്ടയെ കൊന്നിട്ടാരും ജയിലില്‍ പോയിട്ടില്ലല്ലോ
Wednesday, November 11, 2009
പ്രാവാസം
കാറ്റത്ത് മൂളുമാ കാറ്റാടിയുടെ മ൪മരമെവിടെ...
കുള്ളിരായ് പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയുടെ സുഖമെവിടെ...
ഉദയത്തിനു മുന്‍പുണരും കിളി കൂജനമെവിടെ...
കാലത്ത് കാണുമാ പ്രകൃതി നൈര്‍മല്യമെവിടെ...
ചുട്ടുപഴുത്ത മണലാരണ്യം മാത്രമാണിവിടം..
വഴിമാറിയെത്തുന്ന ഋതുഭേതങ്ങളില്ല ...
വസന്തവും ഗ്രീഷ്മവും ഹെമന്തവുമൊന്നുമില്ല...
കാലചക്ക്രം തിരിയുന്നുവെങ്കിലും കാലടിപാദക്ക് മാറ്റമില്ല
വൈവിദ്യമെതുമെ ഇല്ല ദിനച്ചര്യക്ക് മാറ്റവുമില്ല..
കാണുവാന്‍ ചന്തമില്ല... കാതിനോ ഇംബവുമില്ല...
എങ്കിലും കപട തന്ത്രവും മന്ത്രവുമില്ല ഇവിടം...
കൊലവിളിക്കും രാഷ്ട്രീയ കോമാരങ്ങളില്ല...
കൊടികുത്തി പടനയിക്കും രാഷ്ട്രീയപാര്‍ട്ടീകളുമില്ല..
നിണമൊഴുകും നീ൪ചാലുകളില്ല...
എങ്കിലും ... ശാന്തമാമ്മിവിടം സ്വാന്തനമില്ല..
ശോകമീ ജീവിതം..ലൌകികമെങ്കിലും ....
പുഞ്ചിരിക്കുന്നു പലരും ചിന്തയില്ലാതെ
അതല്ലോ നിര്‍വൃതി.. എന്‍ മനസ്സിന്‍ കുളിരും..
Tuesday, November 10, 2009
എന്‍റെ നൊമ്പരം

ഇടറുന്ന നെഞ്ചില്‍ നിന്നുയരുന്ന നൊമ്പരം….
ഇറ്റിറ്റു വീഴുന്നു കണ്ണ് നീര്‍ തുള്ളികളായി….
എവിടെ എന്‍ സ്വാന്തനം എന്നറിയാതെ പോയി…
വികലമാം എന്‍ സ്വപ്നങ്ങളും തക൪ന്നു പോയി….
സാമീപ്യം കൊണ്ടെനിക്ക് സായൂജ്യമേകുവാന്...
തുണയാരുമില്ലാതെ ഞാന്‍ അലഞ്ഞിടുന്നു…..
ആരോടും പറയാത്ത എന്‍ അണയാത്ത നൊമ്പരം….
മിഴി പൂട്ടി അടക്കുമ്പോള്‍ തീര്‍നിടുമോ….
കദനമാം എന്‍ കരളിലെ തീരാ കയങ്ങളില്‍….
പതിവായി ഞാന്‍ എന്തോ തിരഞ്ഞിടുന്നൂ…
ഋതു മാറി പലനാള്‍ വന്നിട്ടും…
വസന്തമെന്തേ എന്നില്‍ നിന്നകന്നിടുന്നു…
ഒരു തുള്ളി കണ്ണുനീരില്‍ ഞാന്‍ ഒഴുക്കിടട്ടെ…
ഒടുങ്ങാത്ത എന്‍ ജീവിത നൊമ്പരങ്ങള്‍..
കാലം
ഭയക്കുന്നു നീ... കാലം നിഴലായി... നിന്‍ തൊട്ടു പിന്നില്‍
നിന്നെ പിടിക്കുമോ... പിടികൊടുക്കാതിരിക്കനായി നീയും...
എന്തിനെ നീ ഭയന്നോടിടുന്നു... കാലന്‍ നിന്നെ പിന്തുടരുന്നതിനാലോ?
നാളുകള്‍ നിന്നില്‍നിന്നു കൊഴിഞ്ഞു പോകുവതിനാലോ?
അറിഞ്ഞിടുനില്ലേ നീ.. കാലം നിനക്കായി തന്ന മാറ്റങ്ങള്‍...
നിന്‍ കുട്ടികാലത്തിന്‍ നിഷ്കളങ്കത പിഴുതെറിയപെട്ടിരിക്കുന്നു...
കൌമാരത്തിന്‍ തീവ്രത എങ്ങോ മറഞ്ഞിരിക്കുന്നു...
യവ്വനത്തിന്‍ തീക്ഷ്ണത വിടപറയാന്‍ കാത്തിരിക്കുന്നു
ബാലിഷ്ടമാം കരങ്ങളില്‍ നീ ബന്ട്തിക്കപെട്ടിരിക്കുന്നു
പ്രാരാബധ്ത്തിന്‍് ഭാണ്ഡം നിന്‍ ചുമലിന്‍ ഭാഗമല്ലേ?
ബന്തങ്ങള്‍ തന്ന ബന്തനം ഭാരമായി തോന്നിടുന്നുവോ??
അറിയുക.. പ്രകൃതി വന്യമായി വീശിടുന്നു...
ആടിയുലായാതിരിക്കുക.. അടിപതറാതിരിക്കുക...

