Welcome to My Nelpaadam
Tuesday, November 24, 2009
ഉണര്‍വ്വ്
എന്നെ അറിയാതെ ഒന്നും പറയാതെ എന്തിനായി വന്നീടുന്നൂ...
ആരും കാണാത്ത തീരത്ത് നീയൊരു കൂടൊന്നു കൂട്ടീടാമോ..
മറ്റാരും കാണാതെ ഞാനൊന്ന് വന്നിട്ട് നിന്നോട് ചേര്‍ന്നിരിക്കാം
കല്‍്ബിനുള്ളിലെ മാന്തളിര്‍ പൂന്തോപ് എങ്ങും പൂത്തിടുന്നു..
കൂട്ടിനുള്ളിലെ മൂവര്‍ണപൈങ്കിളി ഇന്നിതാ പാടിടുന്നൂ..
വാടിപോയൊരു സ്നേഹത്തിന്‍ പൂവാടി പൂത്തു തളിര്‍ത്തിടുന്നൂ..
ഇന്നതിന്‍ സൌരഭ്യം എങ്ങും പരത്തി എന്നില്‍ നിറഞീടുന്നൂ ..
മഴവില്ലിന്‍ വര്‍ണങ്ങള്‍ ഒക്കെയും ചാലിച്ചു ഞാന്‍ ചിത്രം വരച്ചീടുന്നൂ...
മൂവന്തി നേരത്തെ ശോഭാപോലെയത് മിന്നിതിളങീടുന്നൂ...
മാഞ്ഞു പോകുമീ മാരിവില്ലിതിന്‍ശോഭയോക്കെയും
മായാതെ കാക്കുവാന്‍ കഴിയുകില്ലയോ ഇനിയുള്ള നാളില്‍ ....
തെന്നല്‍
കണ്ണിലെ കണ്ണായി നീ കാത്തു വച്ചീടണേ...
Saturday, November 14, 2009
My thoughts
Lets swing holding the twine of rain…
Where you were to make me cry…?
If I won’t you find years will be in vain..
Let the dark clouds our chamber…
There … the spire of love
Find a way to clamber..
I am staying in the low
If I am not the one to liken you..
Who are the one to lighten thou..?
I taste the saline of tears…
Need not to last in years…
ഒരു കൊലപാതക കഥ
അന്ന് രാത്രി പതിവുപോലെ എല്ലാം ഉറങ്ങാന്‍ കിടന്നു പക്ഷെ അതിനുമുന്‍പെ ... ആയ്ധങ്ങള്‍ ഒക്കെ തയ്യാറാക്കി... ഉറങ്ങാതെ കിടന്നു....
ഒരു സംശയം... അവന്‍ വരുന്നുണ്ടോ... അതെ വരുനുണ്ട്... റെഡി ആയി നിന്നു... പെട്ടന്ന് ഞാന്‍ ലൈറ്റ് ഇട്ടു.. ചുമരിലൂടെ ഇറങ്ങിവന്നിരുന്ന അവനെ ഒരു അടി.. രക്തം ചുമരില്‍ പതിഞ്ഞു.... അതോടെ എല്ലാം തീര്നു... കൂടെ ഉണ്ടായിരുന്നവരെയും... ഒന്നൊന്നായി കൊന്നൊടുക്കി.... സമദാനത്തോടെ ഇനി ഉറങ്ങാം..... മൂട്ടയെ കൊന്നിട്ടാരും ജയിലില്‍ പോയിട്ടില്ലല്ലോ
Wednesday, November 11, 2009
പ്രാവാസം
കാറ്റത്ത് മൂളുമാ കാറ്റാടിയുടെ മ൪മരമെവിടെ...
കുള്ളിരായ് പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയുടെ സുഖമെവിടെ...
ഉദയത്തിനു മുന്‍പുണരും കിളി കൂജനമെവിടെ...
കാലത്ത് കാണുമാ പ്രകൃതി നൈര്‍മല്യമെവിടെ...
ചുട്ടുപഴുത്ത മണലാരണ്യം മാത്രമാണിവിടം..
വഴിമാറിയെത്തുന്ന ഋതുഭേതങ്ങളില്ല ...
വസന്തവും ഗ്രീഷ്മവും ഹെമന്തവുമൊന്നുമില്ല...
കാലചക്ക്രം തിരിയുന്നുവെങ്കിലും കാലടിപാദക്ക് മാറ്റമില്ല
വൈവിദ്യമെതുമെ ഇല്ല ദിനച്ചര്യക്ക് മാറ്റവുമില്ല..
കാണുവാന്‍ ചന്തമില്ല... കാതിനോ ഇംബവുമില്ല...
എങ്കിലും കപട തന്ത്രവും മന്ത്രവുമില്ല ഇവിടം...
കൊലവിളിക്കും രാഷ്ട്രീയ കോമാരങ്ങളില്ല...
കൊടികുത്തി പടനയിക്കും രാഷ്ട്രീയപാര്‍ട്ടീകളുമില്ല..
നിണമൊഴുകും നീ൪ചാലുകളില്ല...
എങ്കിലും ... ശാന്തമാമ്മിവിടം സ്വാന്തനമില്ല..
ശോകമീ ജീവിതം..ലൌകികമെങ്കിലും ....
പുഞ്ചിരിക്കുന്നു പലരും ചിന്തയില്ലാതെ
അതല്ലോ നിര്‍വൃതി.. എന്‍ മനസ്സിന്‍ കുളിരും..
Tuesday, November 10, 2009
എന്‍റെ നൊമ്പരം

ഇടറുന്ന നെഞ്ചില്‍ നിന്നുയരുന്ന നൊമ്പരം….
ഇറ്റിറ്റു വീഴുന്നു കണ്ണ് നീര്‍ തുള്ളികളായി….
എവിടെ എന്‍ സ്വാന്തനം എന്നറിയാതെ പോയി…
വികലമാം എന്‍ സ്വപ്നങ്ങളും തക൪ന്നു പോയി….
സാമീപ്യം കൊണ്ടെനിക്ക് സായൂജ്യമേകുവാന്...
തുണയാരുമില്ലാതെ ഞാന്‍ അലഞ്ഞിടുന്നു…..
ആരോടും പറയാത്ത എന്‍ അണയാത്ത നൊമ്പരം….
മിഴി പൂട്ടി അടക്കുമ്പോള്‍ തീര്‍നിടുമോ….
കദനമാം എന്‍ കരളിലെ തീരാ കയങ്ങളില്‍….
പതിവായി ഞാന്‍ എന്തോ തിരഞ്ഞിടുന്നൂ…
ഋതു മാറി പലനാള്‍ വന്നിട്ടും…
വസന്തമെന്തേ എന്നില്‍ നിന്നകന്നിടുന്നു…
ഒരു തുള്ളി കണ്ണുനീരില്‍ ഞാന്‍ ഒഴുക്കിടട്ടെ…
ഒടുങ്ങാത്ത എന്‍ ജീവിത നൊമ്പരങ്ങള്‍..
കാലം
ഭയക്കുന്നു നീ... കാലം നിഴലായി... നിന്‍ തൊട്ടു പിന്നില്‍
നിന്നെ പിടിക്കുമോ... പിടികൊടുക്കാതിരിക്കനായി നീയും...
എന്തിനെ നീ ഭയന്നോടിടുന്നു... കാലന്‍ നിന്നെ പിന്തുടരുന്നതിനാലോ?
നാളുകള്‍ നിന്നില്‍നിന്നു കൊഴിഞ്ഞു പോകുവതിനാലോ?
അറിഞ്ഞിടുനില്ലേ നീ.. കാലം നിനക്കായി തന്ന മാറ്റങ്ങള്‍...
നിന്‍ കുട്ടികാലത്തിന്‍ നിഷ്കളങ്കത പിഴുതെറിയപെട്ടിരിക്കുന്നു...
കൌമാരത്തിന്‍ തീവ്രത എങ്ങോ മറഞ്ഞിരിക്കുന്നു...
യവ്വനത്തിന്‍ തീക്ഷ്ണത വിടപറയാന്‍ കാത്തിരിക്കുന്നു
ബാലിഷ്ടമാം കരങ്ങളില്‍ നീ ബന്ട്തിക്കപെട്ടിരിക്കുന്നു
പ്രാരാബധ്ത്തിന്‍് ഭാണ്ഡം നിന്‍ ചുമലിന്‍ ഭാഗമല്ലേ?
ബന്തങ്ങള്‍ തന്ന ബന്തനം ഭാരമായി തോന്നിടുന്നുവോ??
അറിയുക.. പ്രകൃതി വന്യമായി വീശിടുന്നു...
ആടിയുലായാതിരിക്കുക.. അടിപതറാതിരിക്കുക...
Saturday, November 7, 2009
കലികാലം
ചാട്ടുളിപോല്‍ ചാപല്യങ്ങള്‍ ചടുലനി൪ത്തമാടിടുമ്പോള് ...
കഥനമേറിടും കാപട്യത്തിന്‍ പൊയ്മുഖം കണ്ടിടുമ്പോള്‍..
കബന്തങ്ങള്‍ കാണുന്നവരെ നോക്കി പരിഹസ്സിചിടുന്നു..
നാണമില്ലേ മര്‍ത്ത്യാ.. ഇനിയും ഇവിടെ വിരാജിക്കുവാന്‍..
കാലച്ചക്ക്രം പിന്നോട്ടൊന്ന് തിരിചിടുമ്പോള്‍...
മുറ്റത്തെ തൈമാവില്‍ മൂവര്‍ണക്കിളി പാടിടുനില്ലേ..
മൂവാണ്ടന്‍ മാമ്പഴം പെറുക്കിയെടുക്കുവാന്‍...
കുട്ടികള്‍ കൂട്ടമായി തുള്ളിചാടിടുനില്ലേ...
ശാന്തമാം നിദ്രക്കെന്നും കുളിരിന്‍്പുതപ്പണിഞ്ഞിരുന്നില്ലേ...
കിളികൂജനത്തിന്‍ സ്വരമാധുരി എന്നും നുണഞിരുന്നില്ലേ...
ചന്തമുള്ള നൂലിഴകളായി ചാറ്റല്‍് മഴ കണ്ടിരുനില്ലേ
തൂവ്വല്‍ നനഞ്ഞ കിളികളെ പോല്‍ കൂടിയിരുന്നു തീകാഞ്ഞിരുനില്ലേ...
മനുഷ്യമാംസത്തിനായി ദ്രംഷ്ട്ടകള്‍ കാട്ടിടുന്ന
കാപാലികരേ കാലം നിങ്ങള്‍ക്ക് മാപ്പുതന്നിടുമോ..
എന്‍റെ പ്രതീക്ഷ

കാലങ്ങളായി ഞാന്‍ നോക്കിയിരുന്നു..
കാണുന്ന നേരത്ത് കാര്യമൊന്നും മിണ്ടാതെ..
കാലങ്ങളായി ഞാന്‍ മാറിയിരുന്നു..
നിന്‍ ചിരിയില്‍നിന്നുയരുന്നു മധുകണങ്ങള്‍
നിന്‍ കവിളാണേല്‍ നിര്‍മല പൂദളങ്ങള്‍
മാന്‍പേട പോലുള്ള നിന്‍ കണ്ണിണകള്‍
കാണുന്നു ഞാനെന്നും എന്‍ കനവുകളില്‍
വെയിലേറ്റു വാടാത്ത പൂക്കളുണ്ടോ
വെയിലില്ലാ വളരുന്ന ചെടികളുണ്ടോ
കാറ്റത്തും തളരാതെ വെയിലേറ്റു വാടാതെ...
എന്‍ പ്രണയത്തിന്‍ പന്തല്‍ ഞാന്‍ വിരിച്ചിടുന്നു...
കാലങ്ങളിനിയും ഞാന്‍ കാത്തിരിക്കും...
കാലങ്ങളായി ഞാന്‍ നോക്കിയിരിക്കും...
കാമിനി നീയെന്‍റെ മാറോട് ചേരുന്ന...
കാലത്തിന്നായി ഞാന്‍ കാത്തിരിക്കും
Wednesday, August 5, 2009
ഒരു കുട്ടികാല ഓര്‍മ

Tuesday, August 4, 2009
നിന്‍ പതിയായ്

സൌഹൃദം
കണ്ടിടുന്നു നിന്നെ ഞാന്‍ എന്‍ ഉള്ക്കണാല്‍് ഇന്നുമെന്നും...
കാണാത്ത ഒരു അദ്രിശ്യമാം കാരിരുമ്പിന്‍ ചെങ്ങല പോല്‍്
ബന്തിതമല്ലേ നമ്മുടെ ഊഷ്മള സൌഹൃദ ബന്തനം..
കാലങ്ങളോളം കാത്തു വച്ച സൌഹൃദ പന്തയത്തില്‍ ..
ഒരു ചുവടായി ഒരു ചുമലായി ഒത്തൊരുമിച്ചു..
സഥീര്‍്ത്യാ നാം സൌഹൃദം പങ്കുവച്ച നാളുകള്‍..
നാട്ടു വരമ്പിലൂടെ.. നടവഴികളിലൂടെ ...
കാട്ടു കതിര്കളെ പോല്‍് ഓടി നടന്നിരുനതും
കാട്ടു വള്ളി കൊണ്ടു ഊഞ്ഞാല്‍ കെട്ടിയാടിയതും...
കാട്ടു മാമ്പഴം കട്ട് പറിക്കുമ്പോഴും
കാര്യ ഗൌരവങ്ങള്‍ കാതോരം പറയുമ്പോഴും...
കാലങ്ങളായി കാത്തു വച്ച സൌഹൃദം തുണയായിരുന്നു...
നിസ്സ്വാര്ഥമീ സൌഹൃദം മാത്രമല്ലേ..
നശ്വര ജീവിത വിജയങ്ങളിലൊന്ന്...
Monday, August 3, 2009
The Scattered Memories

Can you hear a flapping sound of hopes and inspiration..
To lighten the dark shrine of a shriveled mind.
Lass, set in to pat the weeping mind…
That was a floe, he never thought, oh... no...
Wittingly infatuated that pat of love…?
Soothing her mind, lamented her?
The memories squeeze his dreary mind
Inveterate love…, being exulted himself
Began to gobble the dish of love...
Driven away he… withheld her love
His sayings become lampoon… and drain his mind...
Still the chronic cheer let him alive...
Cherish the feelings and fondle the memories
wish to entice, to get a honey drop of love…
Nothing for... to taste more the cheese of love...
Yes... sure... never... ever… could enthrone the love
Heaven too… relinquish him…
Hey… Fate… don’t you want to see… the one??
Good for nothing and the loathed one..?
Carrying the oceans of love…, to vend, in the mind
In the market of life…, no demand...
The wizened one, still idolize the lass…
A world of love imbued his mind…
But sprawled from the spire of love…
Now, the man who faces the bankruptcy...
Yes… the bankruptcy of love and life…
Sunday, August 2, 2009
സ്വാന്തനം

എന്‍ വീണ മീട്ടിയതാര്....
എന്‍ ഓര്‍മ്മകള്‍ തരളിതമാക്കിയതാര്.....
വസന്തവും... ഗ്രീഷ്മവും.. ഹേമന്തമൊക്കെയും...
എനിക്ക് മാത്രമായി മാറ്റിവച്ചതാര്....
നിനക്കാത്ത നേരത്ത് നീ വന്നു ചേരുമ്പോള്‍
ഓര്‍ക്കാതെ നിന്നെ ഞാന്‍ വരവേറ്റിടില്ലേ
വര്‍ണരാജികള്‍ ഒക്കെയും ചാലിച്ച് ....
എന്‍ ഹൃത്തടത്തില്‍ നീ കോറിയ ചിത്രം ഞാന്‍ രസിച്ചതന്തേ...
മഴയായ് വന്നു നീ എന്നെ ഹരിതമാക്കിയപ്പോള്‍...
അറിയാതെ പുഷ്പ്പങ്ങള്‍ വിടര്‍്ന്നതെന്തേ....
എന്‍ പൂവടി എല്ലാം കരിഞ്ഞുണങ്ങുബോള്‍...
ഒരു നനവായി നീ അരികിലെത്താത്തതെന്തേ...
നിന്‍ പുഞ്ചിരി എന്‍ നെഞ്ച്കത്തിലെപ്പോഴും...
ഒരു സ്വാന്തനമായി എന്നെ കാത്തിടുന്നു.....
നീ എന്‍ അരികിലെത്തും ദിനത്തിനായ്...
കാതോര്‍ത്തു ഞാനെന്നും കാത്തിരിക്കുന്നു....
Tuesday, July 28, 2009
പോസ്റ്റുമാന്‍

അമ്മേ ആരാണ് ആ കുടയും ചൂടി കക്ഷത്തില്‍ ഒരു ബാഗുമായി പോകുന്നത്... അത് ശിപായി ആണ് മോനേ... ശിപായിയോ..? അതാരാ?? ഓ അത് കത്തൊക്കെ കൊണ്ടുവന്നു തന്നിരുന്ന ആള്‍ ആണ് .. അപ്പോള്‍ നമ്മുക്ക് ഇപ്പോള്‍ എന്താ അയാള്‍ കത്തൊന്നും തരാത്തത്.. നമ്മുക്ക് ഇപ്പോള്‍ ഇമെയില്‍ അല്ലെ വരുന്നേ.. കത്തൊന്നും ഇല്ലല്ലോ...
ആധുനിക സാന്കേതിക വിദ്യയുടെ വികസനത്തില്‍ അന്ന്യം നിന്നു പോകുന്ന ഒരു കാഴ്ച...
Sunday, July 26, 2009
Spire of Love..

Are you in agonize of thinking of your past...
Know, you got a precious one, but didn't last...
Which stepped to your mind.. and settled there...
Opening the flap of your heart.. entered there..
Enthroned as a goddes, in your shrine...
She pleased you... and thought as mine..
Becoming a priest.. flowered here..
Pleased.. in elation as you got her...
Thought... you are the luckiest one...
Becoming selfish.. let it be your own..
Congested the door... never unwraped..
But becoming a flame.. she vanished...
Still you are in a vision of ectacy..
Consiously live in that fantacy...
നീ

നിന്‍ ചെഞ്ചുണ്ടില്‍ തേന്‍ കിനിയും പുഞ്ചിരിയോ..
ആ മധു നുകരാന്‍ പൂമ്പാറ്റ പോല്‍ ഞാനും കൊതിച്ചുവോ...
നിന്‍ കാര്‍കൂന്തല്‍ കണ്ടാല്‍ നീയൊരു ശാകുന്തളയോ ..
സൌരഭ്യവും സൌന്ദര്യവും സമ്മേളിചിടുന്നുവോ
നിന്‍ കവിളിണ താമര പൂവിതള്‍ പോല്‍ നൈര്‍മല്യമോ ...
തോട്ടുപോയാല്‍ മാന്തളിരിന്‍ മൊട്ടു പൊലെയോ...
നിന്‍ മുഖമോ പൌര്‍ണമിയില്‍ ചന്ദ്രനുധിച്ച പോലെ...
ബാക്കിയെല്ലാം ആ നിലായുടെ നിഴലുമാത്രമോ...
സ്ഥലകാലം

എന്നും അവന്‍ അവളെയും കാത്ത് വഴിയരികില്‍ നില്ക്കും.... കൂട്ടത്തില്‍ ഒരു പാടു കുട്ടികള്‍ ഉണ്ടാവുന്നത് കൊണ്ടു അവന് സംസ്സാരിക്കാന്‍ ഭയമാണ് ഇനി അവളെങ്ങാനും കേറി തെറി വിളിച്ചാല്‍ മൊത്തം മാനകെടാവും... എന്ത് ചെയ്യും... ഒടുവില്‍ അവന്‍ തിരുമാനിച്ചു... അവള്‍ കയറുന്ന ബസ്സില്‍ കയറുക.. അവള്‍ക്ക് തൊട്ടുപുറകെ നിന്നുകൊണ്ട് പറയാനുള്ളത് പറയുക.... ഒരു പാടു പ്രാക്ടീസ് ചെയ്തു... എന്ത് പറയണം എന്ന് തിരുമാനിച്ചു... "ഹായ് .. ഞാന്‍ അരുണ്‍ ... എനിക്ക് കുട്ടിയെ ഇഷ്ടമാണ്" ഇങ്ങിനെ പറഞ്ഞിട്ട് അവള്‍ എന്ത് പറയും എന്നതിനനുസരിച്ചു മുന്നോട്ടു പോകാം... ഇനി ബസ്സില്‍ നിന്ന് ഇങ്ങിനെ പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ.. എന്ത് വന്നാലും ഇനി പറയുക തന്നെ....
അടുത്ത ദിവസ്സം അവന്‍ പതിവിലും ഉന്‍മേഷത്തോടെ എഴുനേറ്റു... അതിനായി മേടിച്ച ഷര്‍ട്ടുംമുണ്ടും ഉടുത്തു... നേരെ ബസ്റ്റോപ്പിലെക്ക് നടന്നു..., അതാ അവള്‍ വരുന്നു... അവന്‍ ഓടി വേഗത്തില്‍ ബസ്സില്‍ കയറി... നല്ല തിരക്കുള്ള സമയം.. തിക്കി തിരക്കി മുന്നോട്ടു നീങ്ങി അവളുടെ തൊട്ടു പുറകെ നിന്നു... അവള്‍ മുടിയില്‍ ചൂടിയിരിക്കുന്ന തുളസിയുടെയും കാച്ചിയ എണയുടെയും വാസന അവന് വല്ലാതെ ഇഷ്ടപ്പെട്ടു... പക്ഷെ പറയാനുള്ളത് മാത്രം അവന്‍റെ തൊണ്ടയില്‍ വരുനില്ല... തൊണ്ട വരള്ളുന്നു... അവള്‍ ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നു... എന്താണ് അവള്‍ എന്താണ് ഉദ്ധേഷികുന്നത് എന്ന അവന് മനസിലായില്ല... അവന്‍ ഒന്നു മുരടനക്കി... ഇതിനിടയില്‍ പിന്നില്‍ നിന്നെ ആരുടെയോ കൈ മുന്നോട്ട് വരുന്നത് അവന്‍ ശ്രദ്ധിച്ചില്ല... അമ്മേ.... ഒരു വിളി അവന്‍റെ തൊണ്ടയില്‍ നിന്നു വന്നു... കാല്‍തുടയില്‍ എന്തോ ആഴ്നിറങ്ങിയ പോലെ... രക്തം വരുന്നു... അവള്‍ തിരിഞ്ഞു നിന്ന പറഞ്ഞു "എന്‍റെ അടുത്ത് വേല ഇറക്കരുത്" ഒരു രൂക്ഷമായ നോട്ടവും... അപ്പോഴാണ് അവന് മനസിലായത് തന്‍റെ തൊട്ടു പിന്നില്‍ നില്ക്കുന്നവന്ടെ കൈക്രിയക്ക് അവളുടെ തോട്ട്ടു പിറകില്‍ നില്ക്കുന്ന എനിക്ക് പണി കിട്ടിയെന്ന്... മൊട്ടു സൂചി കൊണ്ടോ എന്തോ ഒരു നല്ല കുത്ത് കിട്ടി അവന്‍റെ തുടയില്‍... അവന്‍ ഒന്നു തിരിഞ്ഞു നോകുമ്പോള്‍.. വഷളന്‍ ചിരിയുമായി ഒരു കിളവന്‍...
കുത്ത് കിട്ടിയതിലേറെ അവനെ നോവിച്ചത് .... ഇതുവരെ കെട്ടിപൊക്കിയ പ്രണയഗോപുരം തകര്‍ന്നു വീണപ്പോള്‍ ആണ്...... ഇനി എങ്ങിനെ അവളുടെ അടുത്ത് ചെല്ലും ....
Tuesday, July 21, 2009
എനിക്കായി ഒരു മണിക്കൂര്‍ പ്ലീസ്

ഒരു വിലാപ യാത്ര

Wednesday, July 15, 2009
കാത്തിരിപ്പ്

കിന്നാരം

മഞ്ഞു താഴ്വാരത്ത്... ഒഴുകും പുഴയോരത്ത്..
കൊച്ചു കുടിലും കെട്ടി ... നമ്മുക്കൊന്നായീടാം
കുയില്‍ പാട്ടു പാടും... മയില്‍ നൃത്തം വെക്കും...
കാട്ടില്‍ ചെന്നിരുന്ന് ..... നമുക്കൊന്നുചേരാം
നിലാ ഉദിച്ചുയര്‍ന്നാല്‍ .... സൂര്യന്‍ താഴേ താണാല്‍...
ഒരു കാര്യം ചൊല്ലാം .... സ്നേഹ സ്വര്‍ഗം തീര്‍ക്കാം....
സ്നേഹ പൂന്തോപ്പിലെ.... ഒരു പൂവായിട്ട്....
നിന്നെ വാഴ്ത്തീടാം ഞാന്‍ കൂടെ കൂടാമെങ്കില്‍...
തേനൂറിടും നിന്‍ ..... പൂച്ചുണ്ടില്‍ ഒന്ന്....
മെല്ലെ മുത്തിയിട്ട്... കുള്ളിര്‍ കൊണ്ടീടാം ഞാന്‍ ....
തരാട്ടിന്നായ് ... ഒരു പാട്ടു പാടാം...
കൂട്ടിന്നായ് കൊച്ചു കിളിയേം കൂട്ടാം...
Tuesday, July 14, 2009
മധുരം

തുളസി കതിരിന്‍ നൈര്‍മല്യം..
ഈ തുമ്പി പെണ്ണിന് സായൂജ്യം... 
പനനീര്‍ പൂവിന്‍ സൗരഭ്യം...
ഈ പെണ്ണിന് നല്‍കും സാഫല്യം...
കാര്യം ചൊല്ലാന്‍ മടിയോടെ...
കാതരയായി നീ നില്‍ക്കുന്നു...
തൊട്ടു നോക്കാന്‍ കൊതിയോടെ....
കാമിനിയാവാന്‍ വെമ്പുന്നു...
തംബുരു മീട്ടിടും കയ്യാലെ...
മദ്ദളം കൊട്ടിടും നെഞ്ചാലെ...
പൂനിലാവിന്‍ മിഴിയാലെ...
ഓടി വാ എന്‍ ഓമലാളെ...
എന്‍റെ കുട്ടിക്കാലം

തിരിച്ചു കിട്ടില്ല അതൊന്നുമിനിയോരിക്കലും.. അറിയാം..
Sunday, July 12, 2009
പ്രണയം

പുലര്‍കാലത്തില്‍ പെയ്യും മഞ്ഞിന്‍ കുളിരോ ......
എന്റെ പാടം


