
അവന്‍ ഉറങ്ങാതെ കാത്തിരിക്കയാണ് ഡാഡി എപ്പോള്‍ വരും... മമ്മിയോടു ചോദിച്ചിട്ട് കാര്യമില്ല... മമ്മിക്ക് കൂട്ട് എപ്പോഴും ആ വെള്ള ചെറിയ പട്ടികുട്ടി... എനിക്കും ഇഷ്ടമാ.... പക്ഷെ.. അവന്‍ ഏതുനേരവും മമ്മിയുടെ മടിയിലാണ്.. അതാ എനിക്ക് അവനെ ഇഷ്ടമില്ലത്തെ .. ഓടി ചെന്ന് മമ്മിയുടെ മടിയില്‍ ഇരുന്നാല്‍ അന്നേരം ചോദിക്കും.. നീ ഹോം വര്‍ക്ക് ചെയ്തോ.. എഴുതാനുള്ളത് എഴുതിയോ.. പഠിച്ചോ... പോയി എഴുതാനുള്ളത് എഴുത് എന്നിട്ട് മതി കൊഞ്ചാലോക്കെ.. ഒരു നൂറു ചോദ്യങ്ങള്‍... അത് കേള്‍ക്കേണ്ടാ എന്ന് കരുതിയാ അങ്ങോട്ട് പോകാത്തത്... ഓഹ്... ഡാഡിയുടെ കാര്‍ വരുന്നുണ്ടേ... അവന്‍ വാതിലില്‍ ചാരി നിന്നെ ഡാഡിയെ തന്നെ നോക്കി നിന്നു ... ടൈ കഴുത്തില്‍ നിന്ന വലിച്ചെടുത്ത് കയറിവരുന്ന ഡാഡിയുടെ മുന്പില് അവന്‍ ഒരു പരുങ്ങലോടെ നിന്നു.. എന്താടാ...? ഹ്മ്ച്ചും .. അവന്‍ ചുമലിളക്കി കൊണ്ടു പറഞ്ഞു... നേരം ഒരു പാടായി ഇതു വരെ നിനക്കുറങ്ങാറായിട്ടില്ലേ? അവന്‍ മെല്ലെ അടുത്ത് ചെന്ന് ചോദിച്ചു... ഡാഡി... ഡാഡിക്ക് ഒരുമണിക്കൂറിന് എത്ര രൂപ കിട്ടും ജോലി ചെയ്‌താല്‍...? നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോള്‍ അയാള്‍ക്ക് ദേഷ്യം തോന്നി പോടാ.. നീ ഇപ്പോള്‍ എന്‍റെ വരവ് ചെലവ് നോക്കാന്‍ വന്നതാണോ ഈ നേരത്ത്... കണുരുട്ടികൊണ്ട് മകന്‍റെ നേരേ അടിക്കാന്‍ ചെന്നപ്പോള്‍ അവന്‍ ഓടി... നേരെ തന്റെ ബെഡില്‍ കമിഴ്ന്നു കിടന്നു.. അല്‍പ നേരം കണ്ഴിഞ്ഞപ്പോള്‍ അയാള്‍ അവന്‍റെ അടുത്ത് വന്നു മുടിയില്‍ അരുമയോടെ തലോടികൊണ്ട് ചോദിച്ചു.. മോന്‍ കരയാണോ? എന്തിനാ മോന്‍ ഇതൊക്കെ അറിയുന്നെ.. എനിക്ക് 50 രൂപ കിട്ടും ഒരു ഒരുമണിക്കൂറിന് ... ഡാഡി എനിക്ക് കുറച്ചു പൈസ തരാമോ...? എന്തിനാ നിനക്ക് പൈസ.. അയാള്‍ വീണ്ടും അവനോടു കയര്‍ത്തു... വീണ്ടും അവന്‍ കരയാന്‍ തുടങ്ങി.. ശരി നിനക്കെത്രയാ വേണ്ടത്? ... എനിക്ക് ഒരു ഇരുപത് രൂപ മതി.. അയാള്‍ അവന്‍ ഇരുപതു രൂപ കൊടുത്ത് പുറത്തിറങ്ങി... കാലത്ത് എണീറ്റ് വന്നപ്പോള്‍ അയാള്‍ കണ്ടത് തന്നെയ്യും കാത്തിരിക്കുന്ന മകനെ. താന്‍ കൊടുത്ത ഇരുപതു രൂപക്ക് പുറമെ കുറെ ചില്ലറ പൈസയും കയ്യില്‍ പിടിച്ചിരിക്കുന്നു... ഇതാ ഡാഡി ... എന്താടാ ... അയാള്‍ക്ക് ദേഷ്യം വന്നു... ഇതു അമ്പതു രൂപയാ ഡാഡി... ഇന്നു ഒരു മണിക്കൂര്‍ നേരത്തെ വരുമോ.. എനിക്ക് ഒരുമണിക്കൂര്‍ ഡാഡിയുടെ കൂടെ ഇരിക്കാനാ ... ആ കുഞ്ഞു കയ്യിലെ ചില്ലറ പൈസയിലെക്കും അവന്റെ കണ്ണിലെ നിഷ്കളങ്കതയിലെക്കും നോക്കിയപ്പോള്‍ അറിയാതെ അയാളുടെ കണ്ണ് തുളുമ്പി പോയി....
0 comments:
Post a Comment