Welcome to My Nelpaadam

Evide nhan yee Nelpaadathu pichavechukondirikkunnu.. kaipidichu sahayikaan oraalum... "A Friend Indeed is A Friend In need"

Tuesday, November 24, 2009

ഉണര്‍വ്വ്

കൊഞ്ചികൊണ്ടെന്‍റെ നെഞ്ചില്‍ കേറിയ കുഞ്ഞാറ്റ കിളിയേ
എന്നെ അറിയാതെ ഒന്നും പറയാതെ എന്തിനായി വന്നീടുന്നൂ...
ആരും കാണാത്ത തീരത്ത് നീയൊരു കൂടൊന്നു കൂട്ടീടാമോ..
മറ്റാരും കാണാതെ ഞാനൊന്ന് വന്നിട്ട് നിന്നോട് ചേര്‍ന്നിരിക്കാം
കല്‍്ബിനുള്ളിലെ മാന്തളിര്‍ പൂന്തോപ് എങ്ങും പൂത്തിടുന്നു..
കൂട്ടിനുള്ളിലെ മൂവര്‍ണപൈങ്കിളി ഇന്നിതാ പാടിടുന്നൂ..
വാടിപോയൊരു സ്നേഹത്തിന്‍ പൂവാടി പൂത്തു തളിര്‍ത്തിടുന്നൂ..
ഇന്നതിന്‍ സൌരഭ്യം എങ്ങും പരത്തി എന്നില്‍ നിറഞീടുന്നൂ ..
മഴവില്ലിന്‍ വര്‍ണങ്ങള്‍ ഒക്കെയും ചാലിച്ചു ഞാന്‍ ചിത്രം വരച്ചീടുന്നൂ...
മൂവന്തി നേരത്തെ ശോഭാപോലെയത് മിന്നിതിളങീടുന്നൂ...
മാഞ്ഞു പോകുമീ മാരിവില്ലിതിന്‍ശോഭയോക്കെയും
മായാതെ കാക്കുവാന്‍ കഴിയുകില്ലയോ ഇനിയുള്ള നാളില്‍ ....

തെന്നല്‍


തെന്നലേ നീ വന്നു കിന്നാരം ചൊല്ലാതെ...
കിനാവിലെ പൂവിനെ നീ മാടി വിളിക്കാതെ...
മധുരമീ നിനവിനെ മറ്റാര്‍ക്കും നല്‍കാതെ...
കണ്ണിലെ കണ്ണായി നീ കാത്തു വച്ചീടണേ...
കൊഞ്ചുന്ന നേരത്ത് നിന്‍ ചെഞ്ചുണ്ടില്‍ വിരിയുന്നു...
അഴകേറും കൊതിയൂറും ചെന്താമാരാ..
നോക്കുന്ന നേരത്ത് നിന്‍ കണ്ണില്‍ വിരിയുന്നു..
വിണ്ണിന്‍റെ വേണ്മയാം പൊന്‍താരകം
നിന്‍റെ ലോലമാം കവിളത്ത് ആരാണ് തേച്ചത്
മൂവന്തി നേരത്തെ ശോഭയൊക്കെ
നിന്‍ ചുണ്ടത്തു പൊടിയുന്ന തേനൊന്നു നുകരുവാന്‍
ഞാനൊരു പൂമ്പാറ്റയായി വന്നു ചേര്‍നിടട്ടെ..

Saturday, November 14, 2009

My thoughts

Let’s fly like the clouds in the sky….
Lets swing holding the twine of rain…
Where you were to make me cry…?
If I won’t you find years will be in vain..

Let the dark clouds our chamber…
There … the spire of love
Find a way to clamber..
I am staying in the low

If I am not the one to liken you..
Who are the one to lighten thou..?
I taste the saline of tears…
Need not to last in years…

ഒരു കൊലപാതക കഥ

കൊല്ലണം അവനെ.... അത് മാത്രമായി എന്‍റെ ചിന്ത... പക്ഷെ എങ്ങിനെ... തിടുക്ക പെട്ടിട്ട് കാര്യമില്ല.... അവനോ അവന്‍റെ കൂട്ടാളികാലോ ഇനി എന്‍റെ അടുത്ത് വരരുത്... എന്നെ ശല്യപെടുത്തരുത്.... എന്‍റെ ഉറക്കം കളയരുത്.... അവന്‍ കാരണം എന്‍റെ ഉറക്കം നഷ്ടപെട്ടിട്ടു നാളുകളായി... ഇനി വയ്യ.... സഹിക്കുനതിനും ഒരു പരിതിയില്ലേ... എന്‍റെ ചിന്തക്ക് തീപിടിച്ചു.... അത്രയേറെ സഹിച്ചു.... ശരിക്കൊന്നു ഉറങ്ങിയിട്ട് നാളുകളായി... എന്‍റെ റൂം പാ൪ട്ന൪ വന്നപ്പോഴേ പറഞ്ഞതാ.... അരുതാത്ത കൂട്ടുകെട്ടുമായി ഇങ്ങോട്ട് വരരുത്... എല്ലാം അവിടെ തന്നെ ഇട്ടേച്ചു പോരണം എന്നൊക്കെ.... അവന്‍ ഒരു പാടു ശ്രമിച്ചിട്ടുണ്ടാവും....എന്നാലും... വന്നുചേരാനുള്ള വിധികള്‍ വന്നുചെര്‍നല്ലേ ഒക്കൂ... അതാവും... ഇനി അവനെ പറഞ്ഞിട്ട് കാര്യമില്ല.... ആരെയും പറഞ്ഞിട്ട് കാര്യമില്ല... പരിഹാരം ഒന്നു മാത്രം... കൊല.... അതുതന്നെ.... ഉറച്ച തിരുമാനത്തോടെ ഞാന്‍ എഴുനേറ്റു... അപ്പോഴും എന്‍റെ ചിന്തയില്‍ അവനെ എങ്ങിനെ വകവരുതനം എന്ന് മാത്രമായിരുന്നു ... വിഷം കൊടുത്തു കൊന്നാലോ.... വേണ്ട അത് ശരിയാവില്ല... നല്ലത് അടിച്ച് കൊല്ലുക തന്നെ... രക്തദാഹിയായ അവനെ വേറെ ഒരു രീതിയും ഫലപ്രദമാകില്ല .... ഇന്നു രാത്രി ഉറങ്ങാതെ കാത്തിരിക്കണം ... അവന്‍ ശബ്ദമുണ്ടാക്കാതെ എന്‍റെ അടുത്ത് വരും... അന്നേരം... പെട്ടെന്ന് തിരിച്ചാക്രമിക്കണം ... അടിച്ച് കൊല്ലണം... ഞാന്‍ തിരുമാനിച്ചു കാത്തിരുന്നു...
അന്ന് രാത്രി പതിവുപോലെ എല്ലാം ഉറങ്ങാന്‍ കിടന്നു പക്ഷെ അതിനുമുന്‍പെ ... ആയ്ധങ്ങള്‍ ഒക്കെ തയ്യാറാക്കി... ഉറങ്ങാതെ കിടന്നു....
ഒരു സംശയം... അവന്‍ വരുന്നുണ്ടോ... അതെ വരുനുണ്ട്... റെഡി ആയി നിന്നു... പെട്ടന്ന് ഞാന്‍ ലൈറ്റ് ഇട്ടു.. ചുമരിലൂടെ ഇറങ്ങിവന്നിരുന്ന അവനെ ഒരു അടി.. രക്തം ചുമരില്‍ പതിഞ്ഞു.... അതോടെ എല്ലാം തീര്നു... കൂടെ ഉണ്ടായിരുന്നവരെയും... ഒന്നൊന്നായി കൊന്നൊടുക്കി.... സമദാനത്തോടെ ഇനി ഉറങ്ങാം..... മൂട്ടയെ കൊന്നിട്ടാരും ജയിലില്‍ പോയിട്ടില്ലല്ലോ

Wednesday, November 11, 2009

പ്രാവാസം

കാറ്റത്ത് മൂളുമാ കാറ്റാടിയുടെ മ൪മരമെവിടെ...
കുള്ളിരായ്‌ പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയുടെ സുഖമെവിടെ...
ഉദയത്തിനു മുന്‍പുണരും കിളി കൂജനമെവിടെ...
കാലത്ത് കാണുമാ പ്രകൃതി നൈര്‍മല്യമെവിടെ...
ചുട്ടുപഴുത്ത മണലാരണ്യം മാത്രമാണിവിടം..
വഴിമാറിയെത്തുന്ന ഋതുഭേതങ്ങളില്ല ...
വസന്തവും ഗ്രീഷ്മവും ഹെമന്തവുമൊന്നുമില്ല...
കാലചക്ക്രം തിരിയുന്നുവെങ്കിലും കാലടിപാദക്ക് മാറ്റമില്ല
വൈവിദ്യമെതുമെ ഇല്ല ദിനച്ചര്യക്ക് മാറ്റവുമില്ല..
കാണുവാന്‍ ചന്തമില്ല... കാതിനോ ഇംബവുമില്ല...
എങ്കിലും കപട തന്ത്രവും മന്ത്രവുമില്ല ഇവിടം...
കൊലവിളിക്കും രാഷ്ട്രീയ കോമാരങ്ങളില്ല...
കൊടികുത്തി പടനയിക്കും രാഷ്ട്രീയപാര്‍ട്ടീകളുമില്ല..
നിണമൊഴുകും നീ൪ചാലുകളില്ല...
എങ്കിലും ... ശാന്തമാമ്മിവിടം സ്വാന്തനമില്ല..

ശോകമീ ജീവിതം..ലൌകികമെങ്കിലും ....

പുഞ്ചിരിക്കുന്നു പലരും ചിന്തയില്ലാതെ

അതല്ലോ നിര്‍വൃതി.. എന്‍ മനസ്സിന്‍ കുളിരും..

Tuesday, November 10, 2009

എന്‍റെ നൊമ്പരം














ഇടറുന്ന നെഞ്ചില്‍ നിന്നുയരുന്ന നൊമ്പരം….
ഇറ്റിറ്റു വീഴുന്നു കണ്ണ് നീര്‍ തുള്ളികളായി….
എവിടെ എന്‍ സ്വാന്തനം എന്നറിയാതെ പോയി…
വികലമാം എന്‍ സ്വപ്നങ്ങളും തക൪ന്നു പോയി….

സാമീപ്യം കൊണ്ടെനിക്ക്‌ സായൂജ്യമേകുവാന്...
തുണയാരുമില്ലാതെ ഞാന്‍ അലഞ്ഞിടുന്നു…..
ആരോടും പറയാത്ത എന്‍ അണയാത്ത നൊമ്പരം….
മിഴി പൂട്ടി അടക്കുമ്പോള്‍ തീര്‍നിടുമോ….

കദനമാം എന്‍ കരളിലെ തീരാ കയങ്ങളില്‍….
പതിവായി ഞാന്‍ എന്തോ തിരഞ്ഞിടുന്നൂ…
ഋതു മാറി പലനാള്‍ വന്നിട്ടും…
വസന്തമെന്തേ എന്നില്‍ നിന്നകന്നിടുന്നു…

ഒരു തുള്ളി കണ്ണുനീരില്‍ ഞാന്‍ ഒഴുക്കിടട്ടെ…
ഒടുങ്ങാത്ത എന്‍ ജീവിത നൊമ്പരങ്ങള്‍..

കാലം

ദിശയറിയാതെ .... ഓടികൊണ്ടിരിക്കുന്നു നീ ഇപ്പോഴും...
ഭയക്കുന്നു നീ... കാലം നിഴലായി... നിന്‍ തൊട്ടു പിന്നില്‍
നിന്നെ പിടിക്കുമോ... പിടികൊടുക്കാതിരിക്കനായി നീയും...
എന്തിനെ നീ ഭയന്നോടിടുന്നു... കാലന്‍ നിന്നെ പിന്തുടരുന്നതിനാലോ?
നാളുകള്‍ നിന്നില്‍നിന്നു കൊഴിഞ്ഞു പോകുവതിനാലോ?
അറിഞ്ഞിടുനില്ലേ നീ.. കാലം നിനക്കായി തന്ന മാറ്റങ്ങള്‍...
നിന്‍ കുട്ടികാലത്തിന്‍ നിഷ്കളങ്കത പിഴുതെറിയപെട്ടിരിക്കുന്നു...
കൌമാരത്തിന്‍ തീവ്രത എങ്ങോ മറഞ്ഞിരിക്കുന്നു...
യവ്വനത്തിന്‍ തീക്ഷ്ണത വിടപറയാന്‍ കാത്തിരിക്കുന്നു
ബാലിഷ്ടമാം കരങ്ങളില്‍ നീ ബന്ട്തിക്കപെട്ടിരിക്കുന്നു
പ്രാരാബധ്ത്തിന്‍് ഭാണ്ഡം നിന്‍ ചുമലിന്‍ ഭാഗമല്ലേ?
ബന്തങ്ങള്‍ തന്ന ബന്തനം ഭാരമായി തോന്നിടുന്നുവോ??
അറിയുക.. പ്രകൃതി വന്യമായി വീശിടുന്നു...
ആടിയുലായാതിരിക്കുക.. അടിപതറാതിരിക്കുക...

Saturday, November 7, 2009

കലികാലം

ചാരുതയേറും കാമിനിയായി കാലം കവിത രചിച്ചിടുമ്പോള്‍..
ചാട്ടുളിപോല്‍ ചാപല്യങ്ങള്‍ ചടുലനി൪ത്തമാടിടുമ്പോള്
...
കഥനമേറിടും കാപട്യത്തിന്‍ പൊയ്മുഖം കണ്ടിടുമ്പോള്‍..
കബന്തങ്ങള്‍ കാണുന്നവരെ നോക്കി പരിഹസ്സിചിടുന്നു..
നാണമില്ലേ മര്‍ത്ത്യാ.. ഇനിയും ഇവിടെ വിരാജിക്കുവാന്‍..
കാലച്ചക്ക്രം പിന്നോട്ടൊന്ന് തിരിചിടുമ്പോള്‍...
മുറ്റത്തെ തൈമാവില്‍ മൂവര്‍ണക്കിളി പാടിടുനില്ലേ..
മൂവാണ്ടന്‍ മാമ്പഴം പെറുക്കിയെടുക്കുവാന്‍...
കുട്ടികള്‍ കൂട്ടമായി തുള്ളിചാടിടുനില്ലേ...
ശാന്തമാം നിദ്രക്കെന്നും കുളിരിന്‍്പുതപ്പണിഞ്ഞിരുന്നില്ലേ...
കിളികൂജനത്തിന്‍ സ്വരമാധുരി എന്നും നുണഞിരുന്നില്ലേ...
ചന്തമുള്ള നൂലിഴകളായി ചാറ്റല്‍് മഴ കണ്ടിരുനില്ലേ
തൂവ്വല്‍ നനഞ്ഞ കിളികളെ പോല്‍ കൂടിയിരുന്നു തീകാഞ്ഞിരുനില്ലേ...
മനുഷ്യമാംസത്തിനായി ദ്രംഷ്ട്ടകള്‍ കാട്ടിടുന്ന
കാപാലികരേ കാലം നിങ്ങള്‍ക്ക് മാപ്പുതന്നിടുമോ..

എന്‍റെ പ്രതീക്ഷ


കാതോര്‍ത്ത് കാതോര്‍ത്ത് കാത്തിരുന്നു...
കാലങ്ങളായി ഞാന്‍ നോക്കിയിരുന്നു..
കാണുന്ന നേരത്ത് കാര്യമൊന്നും മിണ്ടാതെ..
കാലങ്ങളായി ഞാന്‍ മാറിയിരുന്നു..
നിന്‍ ചിരിയില്‍നിന്നുയരുന്നു മധുകണങ്ങള്‍
നിന്‍ കവിളാണേല്‍ നിര്‍മല പൂദളങ്ങള്‍
മാന്‍പേട പോലുള്ള നിന്‍ കണ്ണിണകള്‍
കാണുന്നു ഞാനെന്നും എന്‍ കനവുകളില്‍
വെയിലേറ്റു വാടാത്ത പൂക്കളുണ്ടോ
വെയിലില്ലാ വളരുന്ന ചെടികളുണ്ടോ
കാറ്റത്തും തളരാതെ വെയിലേറ്റു വാടാതെ...
എന്‍ പ്രണയത്തിന്‍ പന്തല്‍ ഞാന്‍ വിരിച്ചിടുന്നു...
കാലങ്ങളിനിയും ഞാന്‍ കാത്തിരിക്കും...
കാലങ്ങളായി ഞാന്‍ നോക്കിയിരിക്കും...
കാമിനി നീയെന്‍റെ മാറോട് ചേരുന്ന...
കാലത്തിന്നായി ഞാന്‍ കാത്തിരിക്കും