
തുളസി കതിരിന്‍ നൈര്‍മല്യം..
ഈ തുമ്പി പെണ്ണിന് സായൂജ്യം... 
പനനീര്‍ പൂവിന്‍ സൗരഭ്യം...
ഈ പെണ്ണിന് നല്‍കും സാഫല്യം...
കാര്യം ചൊല്ലാന്‍ മടിയോടെ...
കാതരയായി നീ നില്‍ക്കുന്നു...
തൊട്ടു നോക്കാന്‍ കൊതിയോടെ....
കാമിനിയാവാന്‍ വെമ്പുന്നു...
തംബുരു മീട്ടിടും കയ്യാലെ...
മദ്ദളം കൊട്ടിടും നെഞ്ചാലെ...
പൂനിലാവിന്‍ മിഴിയാലെ...
ഓടി വാ എന്‍ ഓമലാളെ...
No comments:
Post a Comment