Welcome to My Nelpaadam

Evide nhan yee Nelpaadathu pichavechukondirikkunnu.. kaipidichu sahayikaan oraalum... "A Friend Indeed is A Friend In need"

Tuesday, August 4, 2009

നിന്‍ പതിയായ്‌


ഓര്‍മതന്‍ പൂന്തോപ്പില്‍ ഓടി കളിക്കുമ്പോള്‍...

ഒരായിരം പുഷ്പ്പങ്ങള്‍ പൂത്തിതാ നില്ക്കുന്നു...

ഓരോനെടുത്തു ഞാന്‍ നെഞ്ചോടു ചേര്‍ക്കുമ്പോള്‍..

നിന്‍ സ്നേഹത്തിന്‍ ആര്‍ദ്രത ഞാന്‍ അറിഞ്ഞിടുന്നു..

പ്രണയിച്ചു നീ എന്നെ തോല്പിച്ച്ചുവെന്‍കിലും..

പ്രണയാര്‍ദ്രമാം മധുരത്തില്‍ ഞാന്‍ ലയിച്ചിടുന്നു..

നിന്‍ ചുടു നിശ്വാസമെന് കവിളില്‍ പതിച്ചിടുമ്പോള്‍..

ഹൃദയേശ്വരീ ഞാന്‍ എല്ലാം മറന്നിടുന്നു..

നിന്‍ അധരത്തില്‍ നിന്നുതിരും മൊഴികളെല്ലാം..

ഒരു താരമായി കോര്‍ത്തിട്ടെന്‍ മാറോട് ചെര്‍ത്തിടുന്നു..

യുഗങ്ങളും യുഗാന്തരങ്ങളും ഇനിയുള്ള ജന്മങ്ങളും...

എന്‍ ഹൃദയത്തിന്‍ താളമായി നീ മാറിടില്ലേ...

നിന്‍ മൌനത്തില്‍ നിന്നുതിരുന്ന വ്യപ്തമാം സ്നേഹത്തിന്‍..

മധു അമ്രിതായി ഞാന്‍ ആവോളം നുകര്‍നിടട്ടെ..

No comments: