Welcome to My Nelpaadam

Evide nhan yee Nelpaadathu pichavechukondirikkunnu.. kaipidichu sahayikaan oraalum... "A Friend Indeed is A Friend In need"

Digital clock

Wednesday, August 5, 2009

ഒരു കുട്ടികാല ഓര്‍മ


ഞായറാഴ്ച... പതിവിലും നേരത്തെ ഉണരും... സ്കൂള്‍ ഉള്ള ദിവസങ്ങളില്‍ എഴുന്നേല്‍്ക്കാന്‍് ഉള്ള മടി എന്തായാലും അവധി ദിവസങ്ങള്‍്ക്കുണ്ടാവാറില്ല... നേരെ പറമ്പിലേക്ക്‌... രണ്ടു ദിവസം മുന്‍പ്‌ കണ്ടു വച്ച ഒരു കിളിക്കൂടുണ്ട് അതൊന്നു നോക്കണം... ജമാലിനെയും കൂട്ടി നേരെ മരത്തിന്‍റെ ചുവട്ടിലേക്ക്‌ ഓടി...താഴെ ഉള്ള പൊത്തില്‍ തന്നെ ആണ് എന്നാലും എത്തില്ല.. ഒരു കസേര വേണം... ഓടി പോയി ഒരു കസേരയുമായി വന്നു... കസേരയില്‍് കയറി നിന്നിട്ടും എത്തുന്നില്ല... ജമാലിനോട്‌ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു... എന്നിട്ട് ചാരി ഇരിക്കുന്നതിന്ടെ മുകളില്‍ ചവിട്ടി... കാണാം പക്ഷെ തൊടാന്‍ കഴിയില്ല... "എടാ രണ്ടു മുട്ടകള്‍ ... ഒരു കമ്പ്‌ വേണം.. എന്നാലേ കിട്ടൂ ... " പറഞ്ഞു തീര്‍്ന്നില്ല... അവന്‍ കമ്പിനായി എണീറ്റതും.. ഞാനും കസേരയും കൂടി തലകുത്തി താഴോട്ട് പോയി... താടി മുറിഞ്ഞു.. രക്തം വരുന്നു...

ഒരു കമ്പെടുത്തു... പക്ഷിമുട്ട എടുക്കനായിരുനില്ല... അവനെ തല്ലാന്‍... ഓടിച്ചിട്ട്‌ തല്ലാന്‍...

0 comments: