കൊല്ലണം അവനെ.... അത് മാത്രമായി എന്‍റെ ചിന്ത... പക്ഷെ എങ്ങിനെ... തിടുക്ക പെട്ടിട്ട് കാര്യമില്ല.... അവനോ അവന്‍റെ കൂട്ടാളികാലോ ഇനി എന്‍റെ അടുത്ത് വരരുത്... എന്നെ ശല്യപെടുത്തരുത്.... എന്‍റെ ഉറക്കം കളയരുത്.... അവന്‍ കാരണം എന്‍റെ ഉറക്കം നഷ്ടപെട്ടിട്ടു നാളുകളായി... ഇനി വയ്യ.... സഹിക്കുനതിനും ഒരു പരിതിയില്ലേ... എന്‍റെ ചിന്തക്ക് തീപിടിച്ചു.... അത്രയേറെ സഹിച്ചു.... ശരിക്കൊന്നു ഉറങ്ങിയിട്ട് നാളുകളായി... എന്‍റെ റൂം പാ൪ട്ന൪ വന്നപ്പോഴേ പറഞ്ഞതാ.... അരുതാത്ത കൂട്ടുകെട്ടുമായി ഇങ്ങോട്ട് വരരുത്... എല്ലാം അവിടെ തന്നെ ഇട്ടേച്ചു പോരണം എന്നൊക്കെ.... അവന്‍ ഒരു പാടു ശ്രമിച്ചിട്ടുണ്ടാവും....എന്നാലും... വന്നുചേരാനുള്ള വിധികള്‍ വന്നുചെര്‍നല്ലേ ഒക്കൂ... അതാവും... ഇനി അവനെ പറഞ്ഞിട്ട് കാര്യമില്ല.... ആരെയും പറഞ്ഞിട്ട് കാര്യമില്ല... പരിഹാരം ഒന്നു മാത്രം... കൊല.... അതുതന്നെ.... ഉറച്ച തിരുമാനത്തോടെ ഞാന്‍ എഴുനേറ്റു... അപ്പോഴും എന്‍റെ ചിന്തയില്‍ അവനെ എങ്ങിനെ വകവരുതനം എന്ന് മാത്രമായിരുന്നു ... വിഷം കൊടുത്തു കൊന്നാലോ.... വേണ്ട അത് ശരിയാവില്ല... നല്ലത് അടിച്ച് കൊല്ലുക തന്നെ... രക്തദാഹിയായ അവനെ വേറെ ഒരു രീതിയും ഫലപ്രദമാകില്ല .... ഇന്നു രാത്രി ഉറങ്ങാതെ കാത്തിരിക്കണം ... അവന്‍ ശബ്ദമുണ്ടാക്കാതെ എന്‍റെ അടുത്ത് വരും... അന്നേരം... പെട്ടെന്ന് തിരിച്ചാക്രമിക്കണം ... അടിച്ച് കൊല്ലണം... ഞാന്‍ തിരുമാനിച്ചു കാത്തിരുന്നു...
അന്ന് രാത്രി പതിവുപോലെ എല്ലാം ഉറങ്ങാന്‍ കിടന്നു പക്ഷെ അതിനുമുന്‍പെ ... ആയ്ധങ്ങള്‍ ഒക്കെ തയ്യാറാക്കി... ഉറങ്ങാതെ കിടന്നു....
ഒരു സംശയം... അവന്‍ വരുന്നുണ്ടോ... അതെ വരുനുണ്ട്... റെഡി ആയി നിന്നു... പെട്ടന്ന് ഞാന്‍ ലൈറ്റ് ഇട്ടു.. ചുമരിലൂടെ ഇറങ്ങിവന്നിരുന്ന അവനെ ഒരു അടി.. രക്തം ചുമരില്‍ പതിഞ്ഞു.... അതോടെ എല്ലാം തീര്നു... കൂടെ ഉണ്ടായിരുന്നവരെയും... ഒന്നൊന്നായി കൊന്നൊടുക്കി.... സമദാനത്തോടെ ഇനി ഉറങ്ങാം..... മൂട്ടയെ കൊന്നിട്ടാരും ജയിലില്‍ പോയിട്ടില്ലല്ലോ
Welcome to My Nelpaadam
Evide nhan yee Nelpaadathu pichavechukondirikkunnu.. kaipidichu sahayikaan oraalum... "A Friend Indeed is A Friend In need"
Saturday, November 14, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment