Welcome to My Nelpaadam

Evide nhan yee Nelpaadathu pichavechukondirikkunnu.. kaipidichu sahayikaan oraalum... "A Friend Indeed is A Friend In need"

Saturday, November 7, 2009

കലികാലം

ചാരുതയേറും കാമിനിയായി കാലം കവിത രചിച്ചിടുമ്പോള്‍..
ചാട്ടുളിപോല്‍ ചാപല്യങ്ങള്‍ ചടുലനി൪ത്തമാടിടുമ്പോള്
...
കഥനമേറിടും കാപട്യത്തിന്‍ പൊയ്മുഖം കണ്ടിടുമ്പോള്‍..
കബന്തങ്ങള്‍ കാണുന്നവരെ നോക്കി പരിഹസ്സിചിടുന്നു..
നാണമില്ലേ മര്‍ത്ത്യാ.. ഇനിയും ഇവിടെ വിരാജിക്കുവാന്‍..
കാലച്ചക്ക്രം പിന്നോട്ടൊന്ന് തിരിചിടുമ്പോള്‍...
മുറ്റത്തെ തൈമാവില്‍ മൂവര്‍ണക്കിളി പാടിടുനില്ലേ..
മൂവാണ്ടന്‍ മാമ്പഴം പെറുക്കിയെടുക്കുവാന്‍...
കുട്ടികള്‍ കൂട്ടമായി തുള്ളിചാടിടുനില്ലേ...
ശാന്തമാം നിദ്രക്കെന്നും കുളിരിന്‍്പുതപ്പണിഞ്ഞിരുന്നില്ലേ...
കിളികൂജനത്തിന്‍ സ്വരമാധുരി എന്നും നുണഞിരുന്നില്ലേ...
ചന്തമുള്ള നൂലിഴകളായി ചാറ്റല്‍് മഴ കണ്ടിരുനില്ലേ
തൂവ്വല്‍ നനഞ്ഞ കിളികളെ പോല്‍ കൂടിയിരുന്നു തീകാഞ്ഞിരുനില്ലേ...
മനുഷ്യമാംസത്തിനായി ദ്രംഷ്ട്ടകള്‍ കാട്ടിടുന്ന
കാപാലികരേ കാലം നിങ്ങള്‍ക്ക് മാപ്പുതന്നിടുമോ..

No comments: