Welcome to My Nelpaadam

Evide nhan yee Nelpaadathu pichavechukondirikkunnu.. kaipidichu sahayikaan oraalum... "A Friend Indeed is A Friend In need"

Tuesday, July 28, 2009

പോസ്റ്റുമാന്‍



അമ്മേ ആരാണ് ആ കുടയും ചൂടി കക്ഷത്തില്‍ ഒരു ബാഗുമായി പോകുന്നത്... അത് ശിപായി ആണ് മോനേ... ശിപായിയോ..? അതാരാ?? അത് കത്തൊക്കെ കൊണ്ടുവന്നു തന്നിരുന്ന ആള്‍ ആണ് .. അപ്പോള്‍ നമ്മുക്ക് ഇപ്പോള്‍ എന്താ അയാള്‍ കത്തൊന്നും തരാത്തത്‌.. നമ്മുക്ക് ഇപ്പോള്‍ ഇമെയില്‍ അല്ലെ വരുന്നേ.. കത്തൊന്നും ഇല്ലല്ലോ...


ആധുനിക സാന്കേതിക വിദ്യയുടെ വികസനത്തില്‍ അന്ന്യം നിന്നു പോകുന്ന ഒരു കാഴ്ച...

Sunday, July 26, 2009

Spire of Love..



Are you in agonize of thinking of your past...

Know, you got a precious one, but didn't last...

Which stepped to your mind.. and settled there...

Opening the flap of your heart.. entered there..

Enthroned as a goddes, in your shrine...

She pleased you... and thought as mine..

Becoming a priest.. flowered here..

Pleased.. in elation as you got her...

Thought... you are the luckiest one...

Becoming selfish.. let it be your own..

Congested the door... never unwraped..

But becoming a flame.. she vanished...

Still you are in a vision of ectacy..

Consiously live in that fantacy...

നീ




അരിമുല്ല വിരിഞ്ഞ പോലെ തെളിഞ്ഞ പല്ലല്ലേ....

അത് കണ്ടു പോയാല്‍ പൂനിലാവും തോറ്റ്പോകില്ലേ

നിന്‍മിഴികള്‍ ഒരു വഴിവിളക്ക് തെളിഞ്ഞ പോലെ ...

അതോ ചെറു താരകം മിന്നിത്തിളങ്ങിയ പോലെയോ ...
നിന്‍ ചെഞ്ചുണ്ടില്‍ തേന്‍ കിനിയും പുഞ്ചിരിയോ..
ആ മധു നുകരാന്‍ പൂമ്പാറ്റ പോല്‍ ഞാനും കൊതിച്ചുവോ...
നിന്‍ കാര്‍കൂന്തല്‍ കണ്ടാല്‍ നീയൊരു ശാകുന്തളയോ ..
സൌരഭ്യവും സൌന്ദര്യവും സമ്മേളിചിടുന്നുവോ
നിന്‍ കവിളിണ താമര പൂവിതള്‍ പോല്‍ നൈര്‍മല്യമോ ...
തോട്ടുപോയാല്‍ മാന്തളിരിന്‍ മൊട്ടു പൊലെയോ...
നിന്‍ മുഖമോ പൌര്‍ണമിയില്‍ ചന്ദ്രനുധിച്ച പോലെ...
ബാക്കിയെല്ലാം ആ നിലായുടെ നിഴലുമാത്രമോ...

സ്ഥലകാലം




എന്നും അവന്‍ അവളെയും കാത്ത് വഴിയരികില്‍ നില്ക്കും.... കൂട്ടത്തില്‍ ഒരു പാടു കുട്ടികള്‍ ഉണ്ടാവുന്നത് കൊണ്ടു അവന് സംസ്സാരിക്കാന്‍ ഭയമാണ് ഇനി അവളെങ്ങാനും കേറി തെറി വിളിച്ചാല്‍ മൊത്തം മാനകെടാവും... എന്ത് ചെയ്യും... ഒടുവില്‍ അവന്‍ തിരുമാനിച്ചു... അവള്‍ കയറുന്ന ബസ്സില്‍ കയറുക.. അവള്‍ക്ക്‌ തൊട്ടുപുറകെ നിന്നുകൊണ്ട്‌ പറയാനുള്ളത് പറയുക.... ഒരു പാടു പ്രാക്ടീസ്‌ ചെയ്തു... എന്ത് പറയണം എന്ന് തിരുമാനിച്ചു... "ഹായ്‌ .. ഞാന്‍ അരുണ്‍ ... എനിക്ക് കുട്ടിയെ ഇഷ്ടമാണ്" ഇങ്ങിനെ പറഞ്ഞിട്ട് അവള്‍ എന്ത് പറയും എന്നതിനനുസരിച്ചു മുന്നോട്ടു പോകാം... ഇനി ബസ്സില്‍ നിന്ന് ഇങ്ങിനെ പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ.. എന്ത് വന്നാലും ഇനി പറയുക തന്നെ....
അടുത്ത ദിവസ്സം അവന്‍ പതിവിലും ഉന്‍മേഷത്തോടെ എഴുനേറ്റു... അതിനായി മേടിച്ച ഷര്‍ട്ടുംമുണ്ടും ഉടുത്തു... നേരെ ബസ്റ്റോപ്പിലെക്ക് നടന്നു..., അതാ അവള്‍ വരുന്നു... അവന്‍ ഓടി വേഗത്തില്‍ ബസ്സില്‍ കയറി... നല്ല തിരക്കുള്ള സമയം.. തിക്കി തിരക്കി മുന്നോട്ടു നീങ്ങി അവളുടെ തൊട്ടു പുറകെ നിന്നു... അവള്‍ മുടിയില്‍ ചൂടിയിരിക്കുന്ന തുളസിയുടെയും കാച്ചിയ എണയുടെയും വാസന അവന് വല്ലാതെ ഇഷ്ടപ്പെട്ടു... പക്ഷെ പറയാനുള്ളത് മാത്രം അവന്‍റെ തൊണ്ടയില്‍ വരുനില്ല... തൊണ്ട വരള്ളുന്നു... അവള്‍ ഇടക്കിടക്ക്‌ തിരിഞ്ഞു നോക്കുന്നു... എന്താണ് അവള്‍ എന്താണ് ഉദ്ധേഷികുന്നത് എന്ന അവന് മനസിലായില്ല... അവന്‍ ഒന്നു മുരടനക്കി... ഇതിനിടയില്‍ പിന്നില്‍ നിന്നെ ആരുടെയോ കൈ മുന്നോട്ട് വരുന്നത് അവന്‍ ശ്രദ്ധിച്ചില്ല... അമ്മേ.... ഒരു വിളി അവന്‍റെ തൊണ്ടയില്‍ നിന്നു വന്നു... കാല്‍തുടയില്‍ എന്തോ ആഴ്നിറങ്ങിയ പോലെ... രക്തം വരുന്നു... അവള്‍ തിരിഞ്ഞു നിന്ന പറഞ്ഞു "എന്‍റെ അടുത്ത് വേല ഇറക്കരുത്" ഒരു രൂക്ഷമായ നോട്ടവും... അപ്പോഴാണ് അവന് മനസിലായത്‌ തന്‍റെ തൊട്ടു പിന്നില്‍ നില്ക്കുന്നവന്ടെ കൈക്രിയക്ക് അവളുടെ തോട്ട്ടു പിറകില്‍ നില്ക്കുന്ന എനിക്ക് പണി കിട്ടിയെന്ന്... മൊട്ടു സൂചി കൊണ്ടോ എന്തോ ഒരു നല്ല കുത്ത് കിട്ടി അവന്‍റെ തുടയില്‍... അവന്‍ ഒന്നു തിരിഞ്ഞു നോകുമ്പോള്‍.. വഷളന്‍ ചിരിയുമായി ഒരു കിളവന്‍...
കുത്ത് കിട്ടിയതിലേറെ അവനെ നോവിച്ചത് .... ഇതുവരെ കെട്ടിപൊക്കിയ പ്രണയഗോപുരം തകര്‍ന്നു വീണപ്പോള്‍ ആണ്...... ഇനി എങ്ങിനെ അവളുടെ അടുത്ത് ചെല്ലും ....

Tuesday, July 21, 2009

എനിക്കായി ഒരു മണിക്കൂര്‍ പ്ലീസ്


അവന്‍ ഉറങ്ങാതെ കാത്തിരിക്കയാണ് ഡാഡി എപ്പോള്‍ വരും... മമ്മിയോടു ചോദിച്ചിട്ട് കാര്യമില്ല... മമ്മിക്ക് കൂട്ട് എപ്പോഴും ആ വെള്ള ചെറിയ പട്ടികുട്ടി... എനിക്കും ഇഷ്ടമാ.... പക്ഷെ.. അവന്‍ ഏതുനേരവും മമ്മിയുടെ മടിയിലാണ്.. അതാ എനിക്ക് അവനെ ഇഷ്ടമില്ലത്തെ .. ഓടി ചെന്ന് മമ്മിയുടെ മടിയില്‍ ഇരുന്നാല്‍ അന്നേരം ചോദിക്കും.. നീ ഹോം വര്‍ക്ക് ചെയ്തോ.. എഴുതാനുള്ളത്‌ എഴുതിയോ.. പഠിച്ചോ... പോയി എഴുതാനുള്ളത്‌ എഴുത് എന്നിട്ട് മതി കൊഞ്ചാലോക്കെ.. ഒരു നൂറു ചോദ്യങ്ങള്‍... അത് കേള്‍ക്കേണ്ടാ എന്ന് കരുതിയാ അങ്ങോട്ട് പോകാത്തത്‌... ഓഹ്... ഡാഡിയുടെ കാര്‍ വരുന്നുണ്ടേ... അവന്‍ വാതിലില്‍ ചാരി നിന്നെ ഡാഡിയെ തന്നെ നോക്കി നിന്നു ... ടൈ കഴുത്തില്‍ നിന്ന വലിച്ചെടുത്ത്‌ കയറിവരുന്ന ഡാഡിയുടെ മുന്പില് അവന്‍ ഒരു പരുങ്ങലോടെ നിന്നു.. എന്താടാ...? ഹ്മ്ച്ചും .. അവന്‍ ചുമലിളക്കി കൊണ്ടു പറഞ്ഞു... നേരം ഒരു പാടായി ഇതു വരെ നിനക്കുറങ്ങാറായിട്ടില്ലേ? അവന്‍ മെല്ലെ അടുത്ത് ചെന്ന് ചോദിച്ചു... ഡാഡി... ഡാഡിക്ക് ഒരുമണിക്കൂറിന് എത്ര രൂപ കിട്ടും ജോലി ചെയ്‌താല്‍...? നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോള്‍ അയാള്‍ക്ക്‌ ദേഷ്യം തോന്നി പോടാ.. നീ ഇപ്പോള്‍ എന്‍റെ വരവ് ചെലവ് നോക്കാന്‍ വന്നതാണോ നേരത്ത്... കണുരുട്ടികൊണ്ട് മകന്‍റെ നേരേ അടിക്കാന്‍ ചെന്നപ്പോള്‍ അവന്‍ ഓടി... നേരെ തന്റെ ബെഡില്‍ കമിഴ്ന്നു കിടന്നു.. അല്‍പ നേരം കണ്ഴിഞ്ഞപ്പോള്‍ അയാള്‍ അവന്‍റെ അടുത്ത് വന്നു മുടിയില്‍ അരുമയോടെ തലോടികൊണ്ട് ചോദിച്ചു.. മോന്‍ കരയാണോ? എന്തിനാ മോന്‍ ഇതൊക്കെ അറിയുന്നെ.. എനിക്ക് 50 രൂപ കിട്ടും ഒരു ഒരുമണിക്കൂറിന് ... ഡാഡി എനിക്ക് കുറച്ചു പൈസ തരാമോ...? എന്തിനാ നിനക്ക് പൈസ.. അയാള്‍ വീണ്ടും അവനോടു കയര്‍ത്തു... വീണ്ടും അവന്‍ കരയാന്‍ തുടങ്ങി.. ശരി നിനക്കെത്രയാ വേണ്ടത്? ... എനിക്ക് ഒരു ഇരുപത്‌ രൂപ മതി.. അയാള്‍ അവന്‍ ഇരുപതു രൂപ കൊടുത്ത് പുറത്തിറങ്ങി... കാലത്ത് എണീറ്റ് വന്നപ്പോള്‍ അയാള്‍ കണ്ടത്‌ തന്നെയ്യും കാത്തിരിക്കുന്ന മകനെ. താന്‍ കൊടുത്ത ഇരുപതു രൂപക്ക്‌ പുറമെ കുറെ ചില്ലറ പൈസയും കയ്യില്‍ പിടിച്ചിരിക്കുന്നു... ഇതാ ഡാഡി ... എന്താടാ ... അയാള്‍ക്ക്‌ ദേഷ്യം വന്നു... ഇതു അമ്പതു രൂപയാ ഡാഡി... ഇന്നു ഒരു മണിക്കൂര്‍ നേരത്തെ വരുമോ.. എനിക്ക് ഒരുമണിക്കൂര്‍ ഡാഡിയുടെ കൂടെ ഇരിക്കാനാ ... ആ കുഞ്ഞു കയ്യിലെ ചില്ലറ പൈസയിലെക്കും അവന്റെ കണ്ണിലെ നിഷ്കളങ്കതയിലെക്കും നോക്കിയപ്പോള്‍ അറിയാതെ അയാളുടെ കണ്ണ് തുളുമ്പി പോയി....

ഒരു വിലാപ യാത്ര


"രേണു, ഇനി എത്ര നാള്‍ ഇങ്ങിനെ..." നാളെ ക്ലാസ്സ് തീരുകയാണ്... ഇനി എങ്ങിനെ നമ്മള്‍ മീറ്റ് ചെയ്യും...." "ജിത്തു... എന്താ ഇങ്ങിനെ പറയുന്നെ.. എവിടെ പോയാലും... എത്ര ദൂരത്തേക്ക് .. മാറിയാലും... നിക്ക്‌ നിന്നെയോ നിനക്ക് എന്നെയോ.. മറക്കാന്‍ പറ്റുമോ.. ഇല്ലല്ലോ..? നമ്മള്‍ കാണും.. ഒരു രണ്ടോ മൂനോ വര്‍ഷം... അതിനിടയില്‍ എന്നെ നീ കൊണ്ടു പോണം നിന്‍റെ വീട്ടിലേക്ക്... അത് വരെ ഞാന്‍ പിടിച്ചു നില്‍ക്കും... കാമ്പസിന്ടെ വടക്കുള്ള മരച്ചുവട്ടില്‍ അവള്‍ അവന്‍റെ മടിയിലും തലവച്ചു സംസാരിച്ചിരിക്കുന്നത് ആര്‍ക്കും പുതുമ ഉള്ളതായിരുനില്ല... ഇണകുരുവികള്‍... എല്ലാവര്‍ക്കും പരിജിതരായിരുനു ആ ക്യാമ്പസ്സില്‍ അവര്‍ പിരിയില്ല എന്നെ എല്ലാവര്‍ക്കും ഉറപ്പുള്ള കാര്യം.. അത് ഒരു വെറും ക്യാമ്പസ്‌ പ്രണയമായി ആരും കണ്ടിരുനില്ല.. ക്യാമ്പസ്‌ കഴിഞ്ഞു .. പിരിയുമ്പോള്‍ അവരുടെ കണ്ണുനീരിന് പ്രേമത്തിന്ടെ കരുത്തും പ്രണയത്തിന്റെ മാധുരവും... അകല്‍ച്ചയുടെ.. കയ്പ്പുമായിരുന്നു .ഒരേ സ്ഥലതുള്ളവാരായിരുനെങ്കിലും കാമ്പസ്സിന്ടെ ഫ്രീഡം നഷ്ടപെട്ട വേദന ആയിരുന്നു അവര്‍ക്ക്‌....PG പഠനത്തിന്നു വേണ്ടി രണ്ടു പേരും രണ്ടു കോളേജിലേക്ക് പോയപ്പോഴും മൊബൈല്‍ ഫോണ്‍ അവരുടെ സ്നേഹത്തിന്‍റെ തീവ്രത കൂട്ടികൊണ്ടിരുന്നു....ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞാണ് അവള്‍ ആ നടുക്കുന്ന വിവരം അറിഞ്ഞത്... ജിത്തുവിന് ബ്ലഡ്‌ കാന്‍സര്‍ ആണ് എന്ന്... അവള്‍ ഓടി ചെന്നപ്പോള്‍ കണ്ടത്‌ മറൊരു ജിത്തുവിനെ.... പൊട്ടി കരഞ്ഞു മാറത്തേക്ക് വീണു ...... എന്റെ ജിത്തുവിന് എന്താ പറ്റിയെ... പരിസരം മറന്ന് പോയി രണ്ടു പേരും.... "എന്നോടൊന്നും പറഞ്ഞില്ലാലോ ജിത്തു" അവള്‍ക്ക്‌ സങ്കടം സഹിക്കാന്‍ പറ്റുനുണ്ടായിരുനില്ല... "എന്താ ഞാന്‍ നിന്നോട് പറയണ്ടേ... ഞാന്‍ താമസിയാതെ മരിക്കുംന്നോ ... മരിക്കാന്‍ എനിക്ക് പേടിയില്ല.. രേണു.. പക്ഷെ... നിന്നെ പിരിയാന്‍ എനിക്ക് വയ്യ.... ഇല്ല.. ജിത്തു.. നിനക്കൊന്നും പറ്റില്ല.. ഞാന്‍ ഉണ്ട് കൂടെ... എന്‍റെ ജീവനും..ദിവസങ്ങള്‍ കടന്നു പോയി.... മരണം ഒരു തണുത്ത പുതപ്പായി ജിത്തുവിനെ പുതച്ചു... ബോഡി യുമായി ആംബുലന്‍സ് ചരല്‍ വിരിച്ച റോഡിലൂടെ വരുമ്പോള്‍ അവര്‍ക്ക്‌ വഴിമാറി ഒരു ബൈക്കില്‍ സുമുഖനായ ഒരു ചെറുപ്പക്കാരന്‍.. അവന്‍റെ അരയില്‍ കൈ ചുറ്റി നവവധുവിന്റെ നാണത്തോടെ രേണു... മരവിച്ച ആ ശരീരം അവര്‍ക്ക്‌ മംഗളം നേരുന്നുന്ടാവുമോ.. എന്തോ... അവര്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും കുളിരേകി ഒരു തണുത്ത കാറ്റുവീശി...

Wednesday, July 15, 2009

കാത്തിരിപ്പ്‌


അക്ഷമയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂര്‍ ആയി... ഇനി എങ്ങാനും നേരത്തെ വന്നാലോ എന്ന കരുതി എട്ടു മണിക്ക്‌ വന്നിരിക്കാന്‍ തുടങ്ങിയതാ... ഓ... സമയം ഒന്‍പതു കഴിഞ്ഞു .... കാണുന്നവരൊക്കെ ചോദിക്കുന്നു... "രാജീവ് എന്താ ഇവിടെ ഇരിക്കുന്നെ ... വെയിലും കൊണ്ടു...." മറുപടി പറഞ്ഞു മടുത്തു.... ഹൊ ഈ പ്രണയത്തിന്‍റെ ഒരു കാര്യം.. കണ്ടാല്‍ മിണ്ടാന്‍ വയ്യ.. കണ്ടില്ലേല്‍ കാണാതിരിക്കാനുംവയ്യ .. ദൈവമേ സുരേഷ് വരുന്നു... അവന് അറിയാം ഞാന്‍ എന്തിനാ ഇവിടെ ഇരിക്കുന്നെ എന്ന്... മാറാനും വയ്യ... ഒളിക്കാനും സ്ഥലമില്ല... ഇനി രക്ഷയില്ല അവന്‍ കണ്ടു... "ഹാ.. രാജിവോ.. നീ എന്താടാ ഈ വെയിലത്ത്‌ ഇരിക്കുന്നെ? .. ഓ.. മറ്റേ കക്ഷിയെ കാത്തിരിക്കുകയാവും അല്ലെ?." വല്ല പുരോഗതിയും ഉണ്ടോടെ..?? " ഓ.. ഉണ്ട്... ഒരു 50 %" .. ആറു മാസമായല്ലോ നീ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്.. ഇതു വരെ പകുതിയേ എത്തിയുള്ളൂ..ഓഹ്..... എനാലും പകുതി അണഞ്ഞല്ലോ ഇനി പകുതി കൂടി അല്ലെ ഉള്ളോ അത് പെട്ടനാകും... " "അതല്ലടാ.. സുരേഷ് എന്‍റെ ഭാഗം ഓക്കേ പക്ഷെ അവളുടെ സൈഡ് അനങ്ങിയിട്ടില്ല...". "എന്നിട്ട് വീണ്ടും അവളുടെ പിന്നാലെ നടക്കുകയാണോ നീ... നിനക്കെന്തിന്ടെ രാജീവ്..." സുരേഷ്... ടെ ദാ അവള്‍ വരുന്നു..." " നീ ഇന്നെങ്കിലും അവളോട്‌ പറയണം.. അല്ലങ്കില്‍ ഞാന്‍ പറഞ്ഞോളാം"" അയ്യോ വേണ്ട ഞാന്‍ പറഞ്ഞോളാം... അവള്‍ അടുത്ത് വന്നു... അവള്‍ ഒന്നു ചിരിച്ചു... രാജീവ് ചിരിക്കാന്‍ കൂടി മാറന്നു പോയി.. അവള്‍ കടന്നു പോയി.. അത കണ്ടു അന്തം വിട്ടു സുരേഷും... "ദാ അവള്‍ പോയി.." "ഉം ഞാന്‍ കണ്ടു..." ഇനിയും എത്ര നാള്‍ ഈ ചിരിയും കാത്തു അവന്‍ അവിടെ തന്നെ വെയിലേറ്റു നില്‍ക്കും...

കിന്നാരം


മഞ്ഞു താഴ്വാരത്ത്... ഒഴുകും പുഴയോരത്ത്‌..
കൊച്ചു കുടിലും കെട്ടി ... നമ്മുക്കൊന്നായീടാം
കുയില്‍ പാട്ടു പാടും... മയില്‍ നൃത്തം വെക്കും...
കാട്ടില്‍ ചെന്നിരുന്ന് ..... നമുക്കൊന്നുചേരാം
നിലാ ഉദിച്ചുയര്‍ന്നാല്‍ .... സൂര്യന്‍ താഴേ താണാല്‍...
ഒരു കാര്യം ചൊല്ലാം .... സ്നേഹ സ്വര്‍ഗം തീര്‍ക്കാം....
സ്നേഹ പൂന്തോപ്പിലെ.... ഒരു പൂവായിട്ട്....
നിന്നെ വാഴ്ത്തീടാം ഞാന്‍ കൂടെ കൂടാമെങ്കില്‍...
തേനൂറിടും നിന്‍ ..... പൂച്ചുണ്ടില്‍ ഒന്ന്....
മെല്ലെ മുത്തിയിട്ട്... കുള്ളിര്‍ കൊണ്ടീടാം ഞാന്‍ ....
തരാട്ടിന്നായ് ... ഒരു പാട്ടു പാടാം...
കൂട്ടിന്നായ് കൊച്ചു കിളിയേം കൂട്ടാം...

Tuesday, July 14, 2009

മധുരം



തുളസി കതിരിന്‍ നൈര്‍മല്യം..

ഈ തുമ്പി പെണ്ണിന് സായൂജ്യം... Add Video

പനനീര്‍ പൂവിന്‍ സൗരഭ്യം...

ഈ പെണ്ണിന് നല്‍കും സാഫല്യം...

കാര്യം ചൊല്ലാന്‍ മടിയോടെ...

കാതരയായി നീ നില്‍ക്കുന്നു...

തൊട്ടു നോക്കാന്‍ കൊതിയോടെ....

കാമിനിയാവാന്‍ വെമ്പുന്നു...

തംബുരു മീട്ടിടും കയ്യാലെ...

മദ്ദളം കൊട്ടിടും നെഞ്ചാലെ...

പൂനിലാവിന്‍ മിഴിയാലെ...

ഓടി വാ എന്‍ ഓമലാളെ...

എന്‍റെ കുട്ടിക്കാലം


നന്ദിയോടെ സ്മരിക്കുന്നു ഞാന്‍ കഴിഞ്ഞ കാലങ്ങള്‍...
സന്തോഷവും സന്താപവും സംമിശ്രമെന്കിലും....
ഓര്‍ക്കുവാന്‍ ഒത്തിരി തന്നിരിക്കുന്നു....
എന്‍ പോയ കാലങ്ങള്‍ സ്മരിക്കുവാന്‍...
തുമ്പിക്ക് പിന്നാലെ ഓടിയ എന്‍ ബാല്യത്തിന്നും.....
സ്വപ്നം കണ്ടോണ്ടിരുന്ന എന്‍ കൌമാരത്തിന്നും....
കൊതിയോടെ പുലരുവാന്‍ കാത്തിരുന്ന രാവുകള്‍ക്കും....
പുലര്‍ന്നാല്‍ പിന്നെയോ മൂവന്തിനെരത്തിന്നും......
പ്രതീക്ഷയിലേറെ ആകാംഷയോടെ എന്നും......
വരും ദിനങ്ങളെ കാത്തിരിക്കുന്നു എങ്കിലും......
ഓര്‍ക്കുവാന്‍ എപ്പോഴും സുഖമുല്ലതോന്നെഉള്ളൂ......
പോയ കാലങ്ങളിലെ മധുരിക്കും ഓര്‍മ്മകള്‍ മാത്രം.....
തിരിച്ചു കിട്ടില്ല അതൊന്നുമിനിയോരിക്കലും.. അറിയാം..
കൊതിച്ചിടാന്‍ പാകത്തിനൊരു മനസ്സുമാത്രം ബാക്കി....

Sunday, July 12, 2009

പ്രണയം


പ്രണയം തിര തീരത്തോടടുക്കുന്ന പോലെയോ..
പൂവിനെ തേടിയെത്തും പൂമ്പറ്റയോ ....
പുലര്‍കാലത്തില്‍ പെയ്യും മഞ്ഞിന്‍ കുളിരോ ......
മഴവില്ലുതന്‍ സപ്തവര്‍ണത്തിന്‍ സൗന്ദര്യമോ .....
ഇളം നിലാവാത്ത്‌ തഴുകിയെത്തുന്ന തെന്നലോ ....
അറിയില്ല പ്രണയമെന്തെന്ന് എനിക്കിനിയും ....
അറിയുന്നു ഞാന്‍ ആരെയോ പ്രണയിക്കുന്നുവെന്ന് ....
എന്‍ ഹൃദയം വീണമീട്ടാന്‍ തുടങ്ങിടുന്നു ......
അറിയാത്ത വര്‍ണത്തില്‍ ഞാന്‍ ചിത്രം വരച്ചിടുന്നു....
ആര്‍ദ്രമാം സ്നേഹഗീതങ്ങള്‍ എന്നില്‍ ഉയരുന്നു ....
സ്വപ്നത്തിന്‍ വള്ളിയില്‍ ഞാന്‍ ഊഞ്ഞാല്‍ ആടിടുന്നു...
എന്‍ സ്വപ്ന കന്യകക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു.....
സ്വന്തമാക്കീടാന്‍ ഞാന്‍ വല്ലാതെ കൊതിച്ചിടുന്നു ...
സ്വര്‍ഗകുമാരനാണോ എന്നും ഞാന്‍ നിനച്ചിടുന്നു......


എന്‍റെ പാടം


സ്കൂള്‍ വിട്ടു ഓടി വരും... പുസ്തകം നേരെ ടേബിള്‍ ലേക്ക്‌ ഒരു ഏറു... മോനേ.. കാപി കഴിച്ചു പോ.. അമ്മയുടെ പിന്‍വിളി ... ഇതാ വരുന്നു അമ്മേ.... നേരെ പാടത്തിലെക്ക് ... ഒരു ഭാഗത്ത് നെല്ല്.. അതിനടുത്തുള്ള കൊച്ചു കുളം ... ഉടുത്തിരിക്കുന്ന ട്രൌസര്‍ ഓടുനതിനടക് തന്നെ അഴിച്ചെടുകും,... അതൊരു കഴിവ് തന്നെ ആണേ... പിന്നെ ഓടി ചെന്നു വെള്ളത്തിലോട്ട് ചാടും.. കൂട്ട് കാര്‍ പാടവരമ്പത്ത് കാത്തിരിക്കുന്നു എന്ന ഓര്‍മപോലും ഇല്ലാതെ....